Friday, May 29, 2026

Whale Watching

മെയ് മാസത്തെ കനത്ത ചൂടിൽ ദുബായിലെ വീട്ടിലിരുന്ന് വെറുതെ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. വായിച്ച താളുകൾക്കിടയിൽ എവിടെയോ തിമിംഗലങ്ങളെ കുറിച്ചുള്ള ഒരു പരാമർശം വന്നപ്പോൾ പെട്ടെന്നുണ്ടായ ഒരു ചിന്തയിൽ ഞാൻ എന്റെ പ്രിയതമയോട് പറഞ്ഞു, 'നമുക്ക് എന്നെങ്കിലും യൂറോപ്പിലോ അമേരിക്കയിലോ Whale Watching trip പോണം. ഒന്നുമില്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ജീവിയെ നേരിട്ട് കാണാനുള്ള ഒരു ഭാഗ്യമല്ലേ ഉണ്ടാവുക?'

കേട്ടപാടെ ഉത്തരം വന്നു. 'വെയില് കാണാനാണെങ്കിൽ ആ ബാൽക്കണി ഡോർ തുറന്നു വെറുതെ ഒന്ന് പുറത്തേക്കിറങ്ങിയാൽ പോരെ? അതിനിനി യൂറോപ്പിലോ അമേരിക്കയിലോ പോകേണ്ട വല്ല കാര്യമുണ്ടോ?'
എന്താണ് പറയേണ്ടത് എന്ന് ഒരു നിമിഷനേരത്തേക്ക് ഞാൻ അന്തിച്ചു നിന്നു. പിന്നെ ഈ മരുഭൂമിയിൽ കത്തിക്കാളുന്ന വെയിലിന്റെ സ്പോൺസറായ സൂര്യഭഗവാനെ ഒന്നു വണങ്ങി, ഞാനെന്റെ വെയിൽ വാച്ചിംഗ് സ്വപ്നങ്ങൾ പൂവണിഞ്ഞതായി സ്വയം പ്രഖ്യാപിച്ച് ആത്മനിർവൃതി അടഞ്ഞു.

No comments:

Post a Comment

Always Try, Always Fail

For a decade and a half, I have been carrying my office laptop and few other accessories in a trolley bag daily to office. Unlike the typica...