Friday, May 15, 2026

പ്രതീക്ഷ

നിണമുതിരും കൺപീലികൾക്കിടയിലൂടെ അവൻ എന്നെ നോക്കി,

കൈകാലുകൾ തറച്ചീടിലും ആ കണ്ണുകളിൽ ഞാൻ ദയ കണ്ടു.

ക്രൂര പീഡനം എന്ന് കരുതി ഞാൻ ശാപവചസ്സുകൾ ഓർക്കവേ
ആ കണ്ണുകൾ ഇന്ന് എന്നെ നോക്കി ഒരു ചോദ്യം ആവർത്തിച്ചു.

തെറ്റൊന്നു പോലും ചെയ്യാത്ത ഈ ദൈവപുത്രനെ അവർ കുരിശിൽ തറച്ചെങ്കിൽ,
മനുഷ്യപുത്രാ നിന്റെ നിഷ്കളങ്കതയ്ക്ക് മരണം അനിവാരൃമല്ലേ? 

ആകാശത്തിനും ഭൂമിക്കും മധ്യേ, ഉഗ്രമരണ വേദനയിൽ ഞാൻ പുളഞ്ഞപ്പോഴും 
എന്റെ ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്തത് ഞാൻ കാട്ടിയില്ലേ?

എന്നെ പീഡിപ്പിച്ചവർ അത് കരുതിക്കൂട്ടി ചെയ്തതാണെന്നറിഞ്ഞിട്ടും ഞാൻ ക്ഷമിച്ചെങ്കിൽ, 
നിനക്ക് വേദന സമ്മാനിച്ച പ്രിയപ്പെട്ടവരോട് നിനക്കും കാട്ടാം ക്ഷമ.

ആണികൾ തറഞ്ഞു കയറുമ്പോഴും ഞാൻ സ്വയം പഠിപ്പിച്ച പ്രാർത്ഥന ഇതാ നിനക്കും തരുന്നു. 
ഏതൊരു കുരിശു മരണത്തിനും ഒടുവിൽ ഉത്ഥാനത്തിന്റെ പ്രതീക്ഷ എന്നുമുണ്ടാകും.

മകനെ നിനക്ക് ഞാൻ മംഗളങ്ങൾ നേരുന്നു.

No comments:

Post a Comment

The Avocado Tree

It was almost two decades back when Meeta, joined our team in Mindtree, Bangalore. She was a specialist and a subject matter expert in Trave...