ഞാൻ വെട്ടി ഒരുക്കിയ കാനനം നിനക്ക് നടവരമ്പുകൾ ആയി,
കല്ലും മുള്ളും നിറഞ്ഞ പാതകളിൽ നിനക്കായി ഞാൻ മെതിയടികളായി.
എന്റെ കയ്യിൻ തഴമ്പുകൾ നിന്റെ കൈകളെ മൃദുലമാക്കി,
ആ കൈകൾ കൊണ്ട് നിന്റെ കുഞ്ഞിന്റെ മൃദുമേനിയിൽ നീ തലോടി.
നീ മഴ നനഞ്ഞു കുളിരാതിരിക്കാൻ കുടയായി നീ എന്നെ ചൂടി,
കത്തിയെരിയുന്ന ജീവിതത്തിലെ മീനമാസങ്ങളിൽ തൊണ്ട വരണ്ടപ്പോഴും,
ഞാൻ ബാക്കി വെച്ച വെള്ളം നിനക്ക് ദാഹശമനി ആയി.
അങ്ങനെ
അങ്ങനെ
അങ്ങനെ
ഞാൻ
കരുതിവച്ച
പലതും
നിന്റെ
ജീവിതത്തിന്റെ സ്ഥിരനിക്ഷേപങ്ങൾ ആയി.
എങ്കിലും
പഴുത്തിലകൾ
വീഴുമ്പോൾ
പച്ചിലകൾ
ചിരിച്ചു
കൊണ്ടേയിരിക്കും,
ഒരു
നാൾ
മാഞ്ഞുപോകുമെന്ന് അറിയാതെയുള്ള ചിരി...
No comments:
Post a Comment