ചക്രവാളങ്ങൾ ചുട്ടെരിക്കുമൊരു ചുവപ്പു ഗോളം
അവൻറെ പോലും കണ്ണ് കെട്ടും ഒരു പ്രഭാപൂരം നീ.
ഹിമാലയത്തോളം എത്തുമായിരുന്നൊരാ ജീവിത നൗക നീ
സഹ്യന്റെ പാദാന്തികത്തിൽ വച്ച് വരിഞ്ഞ് കെട്ടി.
സ്വം എന്ന വാക്കിനർത്ഥം അറിയുമ്പോഴും
അഹം ഏതുമേ ഇല്ലാത്ത ഭാവം എന്നും.
ഒന്നുമില്ലായ്മയിൽ ഉരുകി തീരുമായിരുന്ന നീ
ഉള്ളായ്മകൾ കൊണ്ട് കോട്ടകൾ പടുത്തുയർത്തി.
ഗിരിശൃംഗങ്ങൾ ഒന്നൊന്നായി നിൻറെ മുന്നിൽ തല കുമ്പിടുമ്പോഴും
ശരണം വിളികൾ ഒന്നുപോലും ഉത്തരം കിട്ടാതെ ഒടുങ്ങിയിരുന്നില്ല.
ഇന്നെൻറെ ഓർമ്മകളിൽ ഹിമവാനെക്കാൾ വലുതായി നിൽക്കുന്ന നിനക്ക്, പേരൊന്ന് മാത്രം.
അച്ഛൻ!
No comments:
Post a Comment