Thursday, October 15, 2026

ദുരുദ്ദേശം

കഴിഞ്ഞ ആഴ്ച വീട്ടിൽ പുതിയ ഒരു മൗത്ത് വാഷ് മേടിച്ചു. ഇന്നലെ വൈകിട്ട് കിടക്കുന്നതിനു മുമ്പായി, എന്റെ പ്രിയതമ ഈ മൗത്ത് വാഷ് ഉപയോഗിച്ച് കഴിഞ്ഞ് വെള്ളം കൊണ്ട് വായ് കഴുകുന്നത് ഞാൻ ശ്രദ്ധിച്ചു.

മൗത്ത് വാഷിന്റെ കുപ്പിയിൽ വളരെ ചെറിയ അക്ഷരത്തിൽ, 'ഉപയോഗിച്ചതിന് ശേഷം വായ് കഴുകരുത്' എന്ന നിർദ്ദേശം കൊടുത്തിരുന്നു. പ്രായമൊക്കെ ആയി തുടങ്ങി എന്ന വ്യംഗ്യാർത്ഥം വരുന്നതു പോലെ ഞാനൊരു ഡയലോഗ് കാച്ചി. 'കുപ്പിയുടെ പുറത്തുള്ള ഇൻസ്ട്രക്ഷൻസ് ഒന്നും കണ്ടില്ല അല്ലേ?'
ഓണം കഴിഞ്ഞിട്ട് ആഴ്ചകൾ പലതായെങ്കിലും ഉരുളയും ഉപ്പേരിയും എല്ലാം കൂടിയുള്ള ഒരു മറുപടി, ബൂമറാങ് പോലെ എന്റെ നേരെ ചീറിപ്പാഞ്ഞു വന്നു!
'ഒരു ഇൻസ്ട്രക്ഷൻസും ഇല്ലാത്ത ഒരു സാധനം പതിനേഴ് വര്‍ഷം ആയിട്ട് ഒരു കുഴപ്പവും കൂടാതെ ഉപയോഗിക്കുന്നു, പിന്നെയാണ് ഒരു കുപ്പി!'
അടിക്കുറിപ്പ്: ഈ കഥയും ഇതിലെ കഥാപാത്രങ്ങളും, തികച്ചും, അല്ല, പകുതി സാങ്കല്പികം മാത്രം.

No comments:

Post a Comment

ദുരുദ്ദേശം

കഴിഞ്ഞ ആഴ്ച വീട്ടിൽ പുതിയ ഒരു മൗത്ത് വാഷ് മേടിച്ചു. ഇന്നലെ വൈകിട്ട് കിടക്കുന്നതിനു മുമ്പായി, എന്റെ പ്രിയതമ ഈ മൗത്ത് വാഷ് ഉപയോഗിച്ച് കഴിഞ്ഞ് ...